05:39pm 09 November 2026
NEWS
ഖിയ ചാമ്പ്യൻസ് ലീഗ് , ഇന്നും നാളെയുമായി നാല് കളികൾ
08/05/2025  11:55 AM IST
nila
ഖിയ ചാമ്പ്യൻസ് ലീഗ് , ഇന്നും നാളെയുമായി നാല് കളികൾ

ദോഹ: ഖിയ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ കളിയിലെ വൻ വിജയവുമായി വരുന്ന ഖത്തർ തമിഴർ സംഘം, ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രെയ്‌ഡേ ഫിഫ മഞ്ചേരിയോട് പരാജയം രുചിച്ച ഗ്രാൻഡ് മാൾ എഫ്‌സിയെ നേരിടുന്നു. ഐ എസ് എൽ, ഐ ലീഗ് താരങ്ങൾ കൊണ്ട് സമ്പന്നമായ ഇരു ടീമുകളും ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. രണ്ടാമത്തെ മത്സരത്തിൽ ഇൻകാസ് ഖത്തർ, കരുത്തരായ ഫ്രെയ്‌ഡേ ഫിഫ മഞ്ചേരിയെ നേരിടുന്നു.നാളെരാത്രി 7 :30നു , കഴിഞ്ഞ കളിയിലെ അപ്രതീക്ഷിത പരാജയത്തിൽ നിന്നും പാഠം ഉൾകൊണ്ട് വരുന്ന കരുത്തരായ ഫാൻ ഫോർ എഫ്‌സി, മംഗ്ലൂര് എഫ്‌സിയെ നേരിടുന്നു. തുടർന്ന് ആദ്യ മത്സരത്തിലെ വൻ വിജയവുമായി വരുന്ന സിറ്റി എക്സ്ചേഞ്ച് എഫ്‌സിയും ഫ്രെണ്ട്സ് ഓഫ് തൃശൂരും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്ലേയോഫ്‌ ഒഴിവാക്കാനായി ഇരു ടീമുകളും ജയത്തിനായി പരിശ്രമിക്കു മെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img